കൊച്ചി: നഗരത്തിലെ ഭൂരഹിതരും ഭവനരഹിതരുമായ 394 കുടുംബങ്ങൾ ആധുനിക സൗകര്യമുള്ള ഫ്‌ളാറ്റുകളിലേയ്ക്ക്. ഭവനരഹിതർക്ക് രാജീവ് ആവാസ് യോജന (റേ) പ്രകാരം നഗരസഭ നിർമ്മിച്ച ഇരട്ട ഭവനസമുച്ചയങ്ങൾ 27ന് വൈകിട്ട് 5ന് തുരുത്തിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
തുരുത്തിയിൽ രണ്ടു ഭവനസമുച്ചയങ്ങളാണ് നിർമ്മിച്ചത്. ആദ്യത്തെ സമുച്ചയം നഗരസഭയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയും രണ്ടാമത്തെ സമുച്ചയം സി.എസ്.എം.എൽ പദ്ധതിയിൽ ഉൾപ്പെടുത്തി കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡുമാണ് നിർമ്മിച്ചത്.
ഒന്നാം ടവർ
ആകെ വിസ്തൃതി 10796.42 ചതുരശ്ര മീറ്റർ
നിർമ്മാണ ചെലവ് 41.74 കോടി രൂപ
11 നിലകൾ
300 ചതുരശ്ര മീറ്റർ വീതം 199 യൂണിറ്റുകൾ
ഡൈനിംഗ്, ലിവിംഗ് ഏരിയ, ഒരു കിടപ്പുമുറി, അടുക്കള, ബാൽക്കണി, 2 ടോയ്‌ലെറ്റുകൾ
വാഹന പാർക്കിംഗ് 81
സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് 105 കെ.എൽ.ഡി ശേഷി
എലവേറ്ററുകൾ മൂന്ന്
കോവണിപ്പടികൾ മൂന്ന്
ഒന്നാം നിലയിൽ 150 ചതുരശ്രമീറ്റർ പൊതു മേഖല
11-ാം നിലയിൽ 800 ചതുരശ്രമീറ്റർ പൊതുമേഖല
താഴെ അങ്കണവാടി, 14 കടമുറികൾ
രണ്ടാം ടവർ
നിർമ്മാണം കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ്
ചെലവ് 44.01 കോടി രൂപ
ഫ്ളാറ്റ് വിസ്തൃതി 350 അടി ചതുരശ്ര അടി
വിസ്തൃതി 10221 ചതുരശ്ര മീറ്റർ
13 നിലകളിൽ 195 പാർപ്പിട യൂണിറ്റുകൾ
ഓരോ നിലയിലും 15 യൂണിറ്റുകൾ
താഴത്തെ നിലയിൽ 18 കടമുറികൾ
മൂന്ന് ലിഫ്‌റ്റുകൾ, കോവണിപ്പടികൾ
റൂഫ് ടോപ്പിൽ സോളാർ പാനൽ
പാർക്കിംഗ് 68 കാർ, 17 ബൈക്ക്
ഭൂരഹിതരും ഭവനരഹിതരുമായ 394 കുടുംബങ്ങൾ ആധുനിക സൗകര്യങ്ങളുള്ള വൃത്തിയുള്ളതും മനോഹരവുമായ ഫ്‌ളാറ്റുകളിലേക്ക് താമസം മാറുന്ന സന്തോഷദിനമാണ് വരുന്നത്.
അഡ്വ. എം. അനിൽകുമാർ
മേയർ, കൊച്ചി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |