
നഗരൂർ: പാലിയേറ്റീവ് പരിചരണ രംഗത്തെ കേരള മോഡൽ പഠിക്കാൻ ഹിമാചൽ പ്രദേശിൽ നിന്ന് ആരോഗ്യ പ്രവർത്തകരുടെ സംഘമെത്തി. ഹിമാചൽ പ്രദേശ് ആരോഗ്യവിഭാഗത്തിലെ ഡോക്ടർമാരായ ടെൻസിൻ, നഴ്സിംഗ് ഓഫീസർ ലോബ്സാംഗ്സ്പിറ്റി എന്നിവരാണ് നഗരൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിയത്. നാഷണൽ ഹെൽത്ത് മിഷന്റെ അതിഥികളായാണ് ഇവർ തിരുവനന്തപുരത്തെത്തിയത്. പാലിയേറ്റീവ് കെയർ നഴ്സ് സ്മൃതിയുടെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ,ആശാപ്രവർത്തകർ എന്നിവർ സംഘത്തെ സ്വീകരിച്ചു. രോഗികളെയും സന്ദർശിച്ചു. വരും ദിവസങ്ങളിൽ മറ്റ് ആരോഗ്യകേന്ദ്രങ്ങളും സംഘം സന്ദർശിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |