തിരുവനന്തപുരം:പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ.കരമന പൊലീസ് സ്റ്റേഷൻ പരിധിയിൽ 15,13 വയസുള്ള പെൺകുട്ടികളെ പീഡിപ്പിച്ച രണ്ടാനച്ഛനാണ് അറസ്റ്റിലായത്. കാട്ടാക്കട താലൂക്കിൽ കുളത്തുമ്മൽ വില്ലേജിൽ കൊല്ലോട് തൂങ്ങാപ്പാറ ആസിഫ് മൻസിലിൽ താമസിക്കുന്ന ഇബ്രാഹിം മകൻ അസിഫ് ഉൾ ആലമാണ് (38) പ്രതി.ഇയാൾ മൊബൈൽ ഫോണിൽ നഗ്നവീഡിയോ കാണിച്ചാണ് കുട്ടികളെ പീഡിപ്പിച്ചിരുന്നത്.ചൈൽഡ്ലൈനിൽ നിന്ന് അയച്ചുകിട്ടിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കരമന പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിയെ റിമാൻഡ് ചെയ്തു.കരമന എസ്.എച്ച്.ഒ അനൂപ്,സബ് ഇൻസ്പെക്ടർ ശ്രീജിത്ത്,സി.പി.ഒമാരായ ഫിരൺ,അജികുമാർ എന്നിവരങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |