മാഹി:രണ്ടാം ലോക മഹായുദ്ധത്തിൽ ഫ്രാൻസിൽ ഫാസിസത്തിനും നാസിസത്തിനുമെതിരെയുള്ള പോരാട്ടത്തിൽ ജീവൻ നൽകിയ മാഹി സ്വദേശി മിച്ചിലോട്ട് മാധവന്റെ 83ാമത് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് മാഹി രക്തസാക്ഷി പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് മിച്ചിലോട്ട് മാധവൻ സ്മാരക ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സംഘാടക സമിതി രൂപീകരണവും നടന്നു. കെ.പി.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.ചരിത്രകാരൻ ഡോ.എ.വത്സലൻ ഉദ്ഘാടനം ചെയ്തു.കെ.പി.നൗഷാദ് സംസാരിച്ചു.പി.സി എച്ച്. ശശിധരൻ സ്വാഗതവും ഹാരിസ് പരന്തിരാട്ട് നന്ദിയും പറഞ്ഞു.
പി.സി എച്ച്. ശശിധരൻ (ചെയർമാൻ), വി.ജയബാലു, നീരജ് പുത്തലം, വസന്ത്, (വൈസ് ചെയർമാൻമാർ ),
കെ.പി.സുനിൽകുമാർ (കൺവീനർ ),മനോഷ് കുമാർ, കെ.സി നിഖിലേഷ് , ചന്ദ്രൻ ചേനോത്ത്, മുഹമ്മദ് അലി സി എച്ച് (ജോയിന്റ് കൺവീനർമാർ ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |