മഞ്ചേരി: എട്ടു വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ ബന്ധുവായ പ്രതിക്ക് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും വിധിച്ച് മഞ്ചേരി പ്രത്യേക പോക്‌സോ കോടതി. വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷകൾ ഒന്നിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ 30 വർഷം ശിക്ഷയനുഭവിക്കണം. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവുമുണ്ട്. വാഴക്കാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. 2024 മാർച്ച് 31ന് 55 കാരനായ പ്രതിയുടെ വീട്ടിൽ വച്ചായിരുന്നു അതിക്രമം. പിഴത്തുക ഇരയായ കുട്ടിക്ക് നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |