കൊച്ചി: കേരളത്തിലെ ഭക്ഷണ വിഭവങ്ങൾ ആസ്വദിച്ചും വൈവിദ്ധ്യങ്ങളെ പരിചയപ്പെട്ടും ഇടപ്പള്ളി ലുലുമാൾ സന്ദർശിച്ച് ന്യുജേഴ്‌സി ഗവർണർ ഫിലിപ്പ് ഡി മർഫി. കൊച്ചിയിൽ ബിസിനസ് പാർട്ട്ണർഷിപ്പ് ഉച്ചകോടിക്കെത്തിയ അദ്ദേഹം ലുലുഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ക്ഷണം സ്വീകരിച്ചാണ് ലുലുമാളിലെത്തിയത്. ന്യുജേഴ്‌സിയിൽ ലുലുവിന്റെ സംരംഭങ്ങൾക്ക് പിന്തുണ നൽകുന്ന അദ്ദേഹം എം.എ യൂസഫലിയുടെ അടുത്ത സുഹൃത്താണ്. ഫിലിപ്പ് മർഫിയേയും ഭാര്യ താമി മർഫിയേയും എം.എ യൂസഫലി, ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഇ.ഒ എം.എ നിഷാദ്, ലുലു കൊച്ചി ഡയറക്ടർ സാദിഖ് കാസിം എന്നിവർ ചേർന്ന് സ്വീകരിച്ചു.
ബഗ്ഗി വണ്ടിയിൽ യൂസഫലി സാരഥിയായി
മാളിലെ എട്രിയത്തിലെത്തിയ ഗവർണറെ ബഗ്ഗി വാഹനത്തിൽ കയറ്റി എം.എ യൂസഫലി തന്നെ ലുലുമാളിലെ ഷോപ്പുകൾ ചുറ്റിക്കാണിച്ചു. ഡ്രൈവർ സീറ്റിൽ ലുലുഗ്രൂപ്പ് മേധാവി ഇരുന്നപ്പോൾ കാണികൾക്കും കൗതുകമായി. വാഹനത്തിൽ മുർഫിക്കും ഭാര്യക്കുമൊപ്പം ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഡയറക്ടർ മുഹമ്മദ് അൽത്താഫുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |