നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി ശൈത്യകാല സമയക്രമം പ്രഖ്യാപിച്ചു. ഒക്ടോബർ 26 മുതൽ മാർച്ച് 28 വരെ പട്ടികയനുസരിച്ച് ആഴ്ചയിൽ 1520 സർവീസുകളുണ്ടാകും.
തിരുവനന്തപുരത്തേക്ക് ഇൻഡിഗോയുടെ അധിക സർവീസുകളുണ്ടാകും.
പുതിയ ഷെഡ്യൂളിൽ കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ഇൻഡിഗോ വിമാനം രാവിലെ 9.40ന് കൊച്ചിയിലെത്തും. പിന്നീട് കൊച്ചി–തിരുവനന്തപുരം സെക്ടറിൽ ദിവസേന രണ്ട് സർവീസുകൾ നടത്തും.
ഇതോടൊപ്പം സ്റ്റാർ എയർ കൊച്ചി–ബംഗളൂരു റൂട്ടിൽ ആഴ്ചയിൽ 4 സർവീസുകൾ തുടങ്ങും.
യാത്രക്കാർക്ക് ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ, സുരക്ഷ, കണക്ടിവിറ്റി എന്നിവ നൽകുന്നതിൽ സിയാൽ പ്രതിജ്ഞാബദ്ധമാണെന്ന് മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |