അഞ്ചൽ: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (ഐ.ഡി.എ) കൊട്ടാരക്കര, ആറ്റിങ്ങൽ ബ്രാഞ്ചുകളുടെ സംയുക്താഭിമുഖ്യത്തിൽ വായിലുണ്ടാകുന്ന വിവിധ മുഴകളെക്കുറിച്ചും അവ നേരത്തെ കണ്ടുപിടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. അഞ്ചലിൽ നടന്ന ഈ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ഉദ്ഘാടനം ചെയ്തു. ഓറൽ ആൻഡ് മാക്സില്ലോഫേഷ്യൽ സർജൻ ഡോ.സ്നേഹ സക്കറിയയാണ് ക്ലാസിന് നേതൃത്വം നൽകിയത്. ഡോ.സോണി അരവിന്ദ്, ഡോ.ആര്യ ശ്രീ, സുനിത, ബിന്ദു, പൂജ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |