കൊച്ചി: ദുർഗാഷ്ടമി ദിനമായ സെപ്തംബർ 30 പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന് എൻ.ജി.ഒ.സംഘ് ജില്ലാ സമിതി. നവരാത്രി പൂജകളിൽ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് ദുർഗാഷ്ടമി. സർക്കാർ കലണ്ടറിൽ ദുർഗാഷ്ടമിയ്ക്ക് അവധിയില്ലാത്തത് വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. തൊഴിലുപകരണങ്ങളും പുസ്തകങ്ങളും പൂജവച്ച് കഴിഞ്ഞാൽ പൂജയെടുപ്പുവരെ തൊഴിലും വായനയും ഒഴിവാക്കണമെന്നതാണ് ആചാരം. കേരള എൻ.ജി.ഒ. സംഘ് സംസ്ഥാന സർക്കാരിന് നൽകിയ കത്ത് പരിഗണിച്ച് ദുർഗാഷ്ടമി ദിനം പൊതു അവധി പ്രഖ്യാപിക്കണമെന്ന് എറണാകുളത്ത് ചേർന്ന ജില്ലാസമിതി യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എം പി.പ്രസീദ് അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി.എസ്.ശ്രീജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.എസ്.സുമേഷ്, ട്രഷറർ എ.ബി.നിശാന്ത് കുമാർ, കെ.ആർ.ഷിബി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |