ക്ലാപ്പന: 'ഉശിരേറും ഓച്ചിറ ഗരിമ' എന്ന നാടൻ പാട്ടിന്റെ ഓഡിയോയും വീഡിയോ സിഡിയും സി.ആർ.മഹേഷ് എം.എൽ.എ പ്രകാശനം ചെയ്തു. സലാഹുദ്ദീൻ ചേന്നല്ലൂർ രചിച്ച് സംവിധാനം ചെയ്ത ഈ ഗാനത്തിന്റെ നിർമ്മാണം മെഹർഖാൻ ചേന്നല്ലൂരും ദൃശ്യാവിഷ്കാരം ഒ.സി.വി രാധാകൃഷ്ണനുമാണ് നിർവഹിച്ചത്.
മേമന മഹാരുദ്രൻ കെട്ടുത്സവ കമ്മിറ്റി പ്രസിഡന്റ് ബാബു അദ്ധ്യക്ഷനായ ചടങ്ങിൽ, പഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലത്തീഫ ബീവി, ഗീതാ രാജു, കായംകുളം നഗരസഭ കൗൺസിലർ വിധു രാഘവൻ എന്നിവർ സംസാരിച്ചു. തഴവ സത്യൻ, കൃഷ്ണകുമാർ, അയ്യാനിക്കൽ മജീദ്, കെ.എസ്.പുരം സത്താർ, അബ്ബാ മോഹൻ, സ്വാമി സുനിൽ സിത്താർ, മേമനക്കര ഉത്സവ കമ്മിറ്റി ഭാരവാഹികളായ ഗണേഷൻ, മഹേഷ്, സൈറസ്, പ്രവീൺ ഗോപൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |