ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ (ഇ.പി.എഫ്.ഒ) പുതുതായി ചേർന്നത് 9.79 ലക്ഷം അംഗങ്ങൾ. ഇതോടെ ആകെ അംഗങ്ങളുടെ എണ്ണം 21.04 ലക്ഷമായി. കഴിഞ്ഞ ജൂലായിലെ കണക്കുകളാണ് കേന്ദ്ര തൊഴിൽ മന്ത്രാലയം പുറത്തുവിട്ടത്. 2024 ജൂലായ് മാസവുമായി താരതമ്യം ചെയ്യുമ്പോൾ ആകെ അംഗങ്ങളുടെ എണ്ണത്തിൽ 5.5 % വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.
പുതുതായി ചേർന്ന അംഗങ്ങളിൽ 61.06% 18-നും 25-നും ഇടയിൽ പ്രായമുള്ളവരാണ്. 18-25 പ്രായത്തിലുള്ള 5.98 ലക്ഷം പുതിയ അംഗങ്ങബളാണുള്ളത്. ആകെ അംഗങ്ങളിൽ 9.13 ലക്ഷം 18-25 പ്രായത്തിലുള്ളവരാണ്. 2024 ജൂലായിലേക്കാൾ 4.09 % അധികമാണിത്.
ഇ.പി.എഫ്.ഒയിൽ നിന്ന് പുറത്തുപോയ 16.43 ലക്ഷം ആളുകൾ ഈ വർഷം തിരിച്ചുവന്നു. മുൻവർഷത്തേക്കാൾ 12.12 % കൂടുതലാണിത്. ജോലി മാറിയവരും ജോലിയിൽ ഇടവേളയെടുത്തവരുമാണ് ഇ.പി.എഫ്.ഒയിലേക്ക് തിരിച്ചെത്തിയത്.
ഈ വർഷം 2.80 ലക്ഷം സ്ത്രീകളാണ് ഇ.പി.എഫ്.ഒയിൽ ചേർന്നത്. ആകെ സ്ത്രീകളുടെ എണ്ണം 4.42 ലക്ഷമാണ്. മഹാരാഷ്ട്രയിൽ നിന്നാണ് കൂടുതൽ ആളുകൾ. ആകെ അംഗങ്ങളിൽ 20.47% മഹാരാഷ്ട്രയിൽ നിന്നാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |