ന്യൂയോർക്ക്: ചിത്രീകരണത്തിനിടെ തലക്കേറ്റ പരിക്കേറ്റതിനാൽ ചികിത്സയിലായ നടൻ ടോം ഹോളണ്ട് ഒരാഴ്ചയ്ക്ക് ശേഷം സെറ്റിൽ തിരിച്ചെത്തുമെന്ന് റിപ്പോർട്ടുകൾ. ലണ്ടനിലെ പൈൻവുഡ് സ്റ്റുഡിയോയിൽ സ്പൈഡർ മാൻ : ബ്രാൻഡ് ന്യൂ ഡേയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്ന് അണിയറ പ്രവവർത്തകർ അറിയിച്ചു.
സ്പൈഡർമാൻ ഫ്രാഞ്ചൈസിയുടെ വരാനിരിക്കുന്ന ഭാഗം ഡെസ്റ്റിൻ ഡാനിയേൽ ക്രെട്ടണാണ് സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ മാസം ആദ്യം ചിത്രീകരണം ആരംഭിച്ച വിവരം നടൻ തന്റെ സമൂഹ മാധ്യമ പോസ്റ്റിലൂടെ അറിയിച്ചിരുന്നു.സെൻഡയ, ജേക്കബ് ബറ്റലോൺ, സാഡി സിങ്ക്, ലിസ കോളൻ-സയാസ് എന്നിവരാണ് മറ്റ് അഭിനയിതാക്കൾ.സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ കൂടാതെ, ക്രിസ്റ്റഫർ നോളൻ ചിത്രമായ ദി ഒഡീസിയിലും ടോം ഹോളണ്ട് അഭിനയിക്കുന്നുണ്ട്.ഹോമറിന്‍റെ പുരാതന ഗ്രീക്ക് ഇതിഹാസകാവ്യമായ ഒഡീസിയെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണിത്. ചിത്രം 2026 ജൂലൈ 17ന് തിയറ്ററിൽ എത്തും. മാറ്റ് ഡാമൺ, സെൻഡയ, റോബർട്ട് പാറ്റിൻസൺ, ലുപിറ്റ ന്യോങ്കോ, ആനി ഹാത്ത്വേ, ചാർലിസ് തെറോൺ എന്നിവരടങ്ങുന്ന ഒരു താരനിര ചിത്രത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |