ന്യൂയോർക്ക്: അനിശ്ചിതകാല സസ്പെൻഷൻ നേരിടുന്നതിന് പിന്നാലെ ലേറ്റ് നൈറ്റ് ഷോയിലേക്ക് അവതാരകനും ഹാസ്യനടനുമായ ജിമ്മി കിമ്മൽ തിരിച്ചെത്തുന്നെന്ന് റിപ്പോർട്ടുകൾ. ട്രംപിന്റെ പാർട്ടി പ്രവർത്തകൻ ചാർലി കിർക്കിന്റെ കൊലയുമായി ബന്ധപ്പെട്ട് നടത്തിയ പാരാമർശത്തെ തുടർന്നാണ് ഡിസ്‌നിയുടെ ഉടമസ്ഥതയിലുള്ള എ.ബി.സി ചാനലിൽ നിന്ന് വിലക്ക് നേരിട്ടത്. ഷോയിലാണ് പരാമർശം നടത്തിയത്. എന്നാൽ ജിമ്മി കിമ്മലിന്റെ വിലക്കിനെതിരെ കടുത്ത പ്രതിഷേധവും ബഹിഷ്കരണ ഭീഷണിയും ചാലൽ നേരിട്ടു. ബഹിഷ്‍കരണം മുറുകുന്ന വേളയിലാണ് ഡിസ്നിയുടെ സസ്പെൻഷൻ പിൻവലിക്കൽ. ജിമ്മിയുമായി ചർച്ചകൾ നടത്തിയെന്നും അതെത്തുടർന്ന് ചൊവ്വാഴ്ച മുതൽ ഷോ തിരികെ കൊണ്ടുവരാനുള്ള തീരുമാനത്തിലെത്തിയെന്നും കമ്പനി കൂട്ടിച്ചേർത്തു.ട്രംപ് അനുകൂലികളായ ‘മാഗ’യിലെ പലരും ചാർലി കിർക്കിന്റെ കൊലപാതകം മുതലെടുക്കാൻ വളരെയധികം പരിശ്രമിക്കുന്നുവെന്ന് കിമ്മൽ ഷോയിൽ പറഞ്ഞിരുന്നു. തുടർന്ന് കിമ്മലിനെ ഡിസ്നി ഒഴുവാക്കുകയായിരുന്നു.
ഡിസ്നിക്ക് അവിസ്മരണീയമായ കഥാപാത്രങ്ങളെ നൽകിയ മാർട്ടിൻ ഷോർട്ട്, ടോം ഹാങ്ക്സ് തുടങ്ങിയ 400 ലധികം സെലിബ്രിറ്റികൾ കിമ്മലിനെ പിന്തുണച്ച് രംഗത്തെത്തി. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്തുന്നതായി വിമർശമുണ്ടായി.കിമ്മലിന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചതിനു പിന്നാലെ ലേറ്റ് നൈറ്റ് കോമിക് ഷോയുടെ സഹ അവതാരകനായ സ്റ്റീഫൻ കോൾബർട്ട് ഡിസ്നി, ജിമ്മി കിമ്മൽ ലൈവ് ചൊവ്വാഴ്ച രാത്രി എ.ബി.സിയിൽ വീണ്ടും സംപ്രേഷണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഇത് എല്ലാവർക്കുമുള്ള സന്തോഷ വാർത്തയാണെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |