ഹൈദരാബാദ്: ഹൈദരബാദ് കേന്ദ്ര സർവകലാശാല വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതു സഖ്യത്തിന് മിന്നും ജയം. എസ്.എഫ്.ഐ, അംബേദ്കർ സ്റ്റുഡൻസ് അസോസിയേഷൻ (എ.എസ്.എ), ദലിത് സ്റ്റുഡൻസ് യൂണിയൻ (ഡി.എസ്.യു), ട്രൈബൽ സ്റ്റുഡൻസ് ഫെഡറേഷൻ (ടി.എസ്.എഫ്) എന്നിവരടങ്ങുന്ന സഖ്യം എല്ലാ സീറ്റിലും മുന്നിട്ട് നിൽക്കുകയാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് എസ്.എഫ്.ഐ സഖ്യത്തിന്റെ അഭിഷേക് നന്ദൻ 1853 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.
എ.ബി.വി.പി സഖ്യത്തിന്റെ ഫാനി കഷ്ണൻ 898 വോട്ടുകൾ നേടി രണ്ടാമതാണ്. വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി എം. ശ്രീചരണ്‍ 1542 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. എ.ബി.വി.പി സഖ്യത്തിന്റെ ലീല കൃഷ്ണന്‍ 979 വോട്ടുമായി രണ്ടാമതാണ്. ജനറൽ സെക്രട്ടറിയായി ഗോപി സ്വാമി 1694 വോട്ടുകൾക്ക് ലീഡുചെയ്യുന്നു. ജോയിന്റ് സെക്രട്ടറിയായി റാത്തോഡ് പ്രദീപിന് 1730 കളുടെ ലീഡാണുള്ളത്. സ്പോർട് സെക്രട്ടറിയായി സോഹേൽ അഹമ്മദ് 1481 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. 2018ലെ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും എ.ബി.വി.പി ജയിച്ചിടത്താണ് മതേതര വിദ്യാർത്ഥി സഖ്യം യൂണിയന്‍ തിരിച്ചു പിടിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |