തിരുവനന്തപുരം : സി.പി.എം നേതാവ് കെ.ജെ. ഷൈനിനെതിരായ സൈബർ ആക്രമണത്തിൽ കെ.എം. ഷാജഹാൻ അറസ്റ്റിൽ. ആക്കുളത്തെ വീട്ടിലെത്തി ചെങ്ങമനാട് പൊലീസ് ആണ് കെ.എം. ഷാജഹാനെ അറസ്റ്റ് ചെയ്തത്. ഷൈൻ നൽകിയ കേസിനെ കുറിച്ച് ഷാജഹാൻ അധിക്ഷേപ പരാമർശം നടത്തിയിരുന്നു. എഫ്.ഐ.ആറിനെ കുറിച്ച് പേര് പറഞ്ഞായിരുന്നു ഷാജഹാന്റെ വീഡിയോ. ഇതിൽ ഷൈൻ വീണ്ടും പരാതി നൽകിതിനെ തുടർന്ന് റൂറൽ സൈബർ പൊലീസ് എടുത്ത കേസിലാണ് അറസ്റ്റ്.
കെ.ജെ. ഷൈനിനെതിരായ സൈബർ ആക്രമണക്കേസിൽ കെ.എം. ഷാജഹാനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്ക് വിട്ടയച്ചിരുന്നു. ഷാജഹാന്റെ ഫോൺ അന്വേഷണ സംഗം നേരത്തെ പിടിച്ചെടുത്തിരുന്നെങ്കിലും വിവാദ വീഡിയോ സൂക്ഷിച്ച മെമ്മറി കാർഡ് നൽകിയിരുന്നില്ല. കെ.ജെ. ഷൈനിന്റെ പേര് വീഡിയോയിൽ പരാമർശിച്ചിട്ടില്ലെന്നാണ് കെ.എം. ഷാജഹാൻ അന്വേഷണ സംഘത്തിന് മുന്നിൽ ആവർത്തിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |