വാഷിംഗ്ടൺ: ഇന്ത്യ തങ്ങളുടെ ഗംഭീര സഖ്യകക്ഷിയാണെന്നും ഇന്ത്യയുമായുള്ള ഊർജ്ജ വ്യാപാരം വികസിപ്പിക്കാൻ ആഗ്രഹിക്കുന്നതായും യു.എസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ്. 'താൻ ഇന്ത്യയുടെ വലിയ ആരാധകനാണ്. തങ്ങൾ ഇന്ത്യയെ സ്നേഹിക്കുന്നു " റൈറ്റ് വാർത്താ സമ്മേളനത്തിനിടെ പറഞ്ഞു.റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ പുനഃപരിശോധിക്കണെന്നും തീരുവകളിലൂടെ ഇന്ത്യയെ ശിക്ഷിക്കാൻ യു.എസ് ഉദ്ദേശിക്കുന്നില്ലെന്നും മറിച്ച് യുക്രെയിൻ യുദ്ധം അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്നും റൈറ്റ് വ്യക്തമാക്കി. ഇന്ത്യയ്ക്ക് റഷ്യ ഒഴിച്ച് ലോകത്ത് മറ്റെവിടെ നിന്നും എണ്ണ വാങ്ങാമെന്നും കൂട്ടിച്ചേർത്തു. അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലെ കൂടിക്കാഴ്ച അധികം വൈകാതെ സാദ്ധ്യമായേക്കുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യൻ എണ്ണയുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നും വരും ആഴ്ചകളിൽ തന്നെ ഫലം കാണുമെന്നും കാശ്മീർ വിഷയത്തിൽ ഇടപെടാൻ യു.എസ് ആഗ്രഹിക്കുന്നില്ലെന്നും ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |