തൃശൂർ: കഴിഞ്ഞ സാമ്പത്തിക വർഷം 222 കോടി രൂപയുടെ റെക്കാഡ് വിറ്റുവരവുമായി ഔഷധി മികച്ച ഇച്ഛാശക്തി പ്രകടിപ്പിച്ചെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ഔഷധിയുടെ നവീകരിച്ച കുട്ടനെല്ലൂർ ഫാക്ടറി, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, പുതിയ പ്ലാന്റ് എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് വിജയകരമായി മുന്നേറാനാകുമെന്നതിന് ഉത്തമോദാഹരണമാണ് ഔഷധിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. 8.55 കോടി ചെലവഴിച്ചാണ് ഫാക്ടറി നവീകരിച്ചത്. ആയുർവേദ വകുപ്പിൽ 122 തസ്തികകൾ സൃഷ്ടിച്ചെന്നും അവർ പറഞ്ഞു. ഔഷധി ചെയർപേഴ്‌സൺ ശോഭനാ ജോർജ്, മാനേജിംഗ് ഡയറക്ടർ ഡോ.ടി.കെ.ഹൃദീക്, ഫിനാൻഷ്യൽ കൺട്രോളർ ലതാകുമാരി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |