കൊച്ചി: പ്രാഥമിക സഹകരണ സംഘങ്ങൾ നടത്തുന്ന പ്രതിമാസ നിക്ഷേപ പദ്ധതികൾക്ക് ജി.എസ്.ടി ബാധകമാണെന്നും ജി.എസ്.ടി രജിസ്‌ട്രേഷൻ എടുക്കണമെന്നും ഹൈക്കോടതി. ജി.എസ്.ടി ഒഴിവാക്കാനായാണ് ചിട്ടിക്ക് പകരം പ്രതിമാസ നിക്ഷേപ പദ്ധതികൾ (എം.ഡി.എസ്) നടത്തുന്നതെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
വായ്പാ കുടിശിക തിരിച്ചുപിടിക്കാൻ അഞ്ച് സഹകരണ സംഘങ്ങൾക്കായി ഒരു സെയിൽസ് ഓഫീസറെ വീതം നിയമിക്കണമെന്നും കോടതി ഉത്തരവിട്ടു. റിക്കവറിയിലൂടെ ലഭിക്കുന്ന പണം ജില്ലാ കളക്ടറുടെ പേരിലുള്ള പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കുകയും നിക്ഷേപകർക്ക് മുൻഗണനാ ക്രമത്തിൽ വിതരണം ചെയ്യുകയും വേണം. ദേശസാത്കൃത ബാങ്കുകളെക്കാൾ പലിശ കിട്ടുമെന്ന പ്രതീക്ഷയിൽ പ്രായമായവരും രോഗികളുമാണ് സഹകരണ സംഘങ്ങളിൽ നിക്ഷേപം നടത്തിയതിൽ ഏറെയുമെന്ന് കോടതി പറഞ്ഞു.
അതേസമയം, സഹകരണ സംഘങ്ങളുടെ പ്രതിമാസ നിക്ഷേപ പദ്ധതികൾക്ക് ജി.എസ്.ടി ബാധകമാണെന്ന ഡിവിഷൻബെഞ്ചിന്റെ ഉത്തരവിനെതിരെ സർക്കാർ അടുത്ത ദിവസം പുനഃപരിശോധന ഹർജി നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |