തിരുവനന്തപുരം: എം.എൽ.എ തന്നെ പലവട്ടം ജില്ലാ വികസന യോഗത്തിൽ ചൂണ്ടിക്കാട്ടിയിട്ടും നഗരത്തിലെ തെരുവുവിളക്ക് പ്രതിസന്ധിക്ക് പരിഹാരമാകുന്നില്ല. നഗരത്തിലെ തെരുവുവിളക്ക് തെളിക്കാൻ നടപടി ഉണ്ടാകണമെന്ന് ഇന്നലെ ചേർന്ന ജില്ലാ വികസനസമിതി യോഗത്തിലും വി.കെ. പ്രശാന്ത് എം.എൽ.എ ചൂണ്ടിക്കാട്ടിയിരുന്നു. മുമ്പുള്ള യോഗങ്ങളിലും എം.എൽ.എ ഈ പ്രശ്നം ഉന്നയിച്ചിരുന്നു. അപ്പോഴെല്ലാം നഗരസഭ തലത്തിലും കെ.എസ്.ഇ.ബി തലത്തിലെ ഉദ്യോഗസ്ഥർ പരിഹരിക്കാമെന്ന് ഉറപ്പുനൽകി പോകുമെങ്കിലും അത് പാലിക്കാറില്ല. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ എ.ഡി.എം ടി.കെ. വിനീതിന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം.
ഭൂമി ഉപയോഗപ്രദമാക്കണം
പേരൂർക്കട ജംഗ്ഷനിലെ വാട്ടർ അതോറിട്ടിയുടെ ഭൂമി ഉപയോഗപ്രദമാക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് വി.കെ. പ്രശാന്ത് എം.എൽ.എ ആവശ്യപ്പെട്ടു. തിരുവനന്തപുരം നഗരസഭയിലെ വെൻഡിംഗ് സോൺ പ്രഖ്യാപിക്കുന്നത് വേഗത്തിലാക്കണമെന്നും ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വട്ടിയൂർക്കാവ് റവന്യൂ ടവർ,മുട്ടട സബ് രജിസ്ട്രാർ ഓഫീസ്,മേലേക്കടവ് ടൂറിസം പദ്ധതി,പട്ടം ഫ്ലൈ ഓവർ,മണ്ഡലത്തിലെ പട്ടയ വിതരണം,പേരൂർക്കട മേൽപ്പാലം,പേരൂർക്കട ആശുപത്രി വികസനം,വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം തുടങ്ങിയ പ്രവർത്തനങ്ങളുടെ പുരോഗതിയും യോഗത്തിൽ വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |