തൃശൂർ: കുറ്റൂർ നെയ്തലക്കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന സോന മോഹനന്റെ വീട്ടിൽ നിന്നും കിടപ്പുമുറികളിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 1.5 കോടി രൂപ വില വരുന്ന സ്വർണഭരണങ്ങളും രത്‌നാഭരണങ്ങളും കവർന്ന കേസിൽ വീട്ടുജോലിക്കാരൻ അറസ്റ്റിൽ. കൊൽക്കത്ത സ്വദേശി കച് ഷേക്കിനെയാണ് (27) വിയ്യൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 2025 ആഗസ്റ്റിലായിരുന്നു വീട്ടുകാർ സ്ഥലത്തില്ലാത്ത ദിവസം സോന മോഹന്റെയും, മകന്റെയും കിടപ്പുമുറികളിൽ നിന്നും ആഭരണം കവർന്നത്.
ശാസ്ത്രീയ അന്വേഷണത്തിലൂടെയും വിശദമായ ചോദ്യം ചെയ്യലിലും മുഴുവൻ ആഭരണങ്ങളും കണ്ടെടുത്തു. സിറ്റി പൊലീസ് കമ്മിഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഒല്ലൂർ എ.സി.പി സുധീരന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ വിയ്യൂർ സി.ഐ: കെ.പി. മിഥുൻ, എ.എസ്.ഐ: എ.വി. സജീവ് എന്നിവരാണ് കേസ് അനേഷിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |