ശിവഗിരി : നവരാത്രി മണ്ഡപത്തിൽ ഇന്നലെ നിറഞ്ഞുനിന്നത് വടക്കേ മലബാറിന്റെ കലാവിരുന്നും ഭക്തിഗാനസുധയും. കൃഷ്ണമ്മ രാജേന്ദ്രന്റെ ഗുരുദേവ കൃതി പാരായണം, ഗുരുധർമ്മ പ്രചരണ സഭ ആലപ്പുഴ ജില്ല കമ്മിറ്റിയുടെ ഗുരുദേവ കൃതി സംഗീതാർച്ചന എന്നിവയ്ക്ക് ശേഷം തലശ്ശേരി ജഗന്നാഥ ക്ഷേത്രം ശ്രീശാരദ ഭജനസമിതിയുടെ ഭക്തിഗാനസുധ, തലശ്ശേരി ചെമ്പ്രം മഠത്തിന്റെ നിറക്കൂട്ട് കൈകൊട്ടിക്കളി, ജഗന്നാഥ ടീമിന്റെ ഡാൻസ്, കലാമണ്ഡലം ഗൗരി ബിലീഷിന്റെ ഗുരുദേവ കൃതികളുടെ നൃത്താവിഷ്കാരം, കൊല്ലം ശ്രീഭദ്ര, കരുനാഗപ്പള്ളി അഭിജിത കെ. രാജ്, അമിത പി .രാജ് എന്നിവരുടെ കുച്ചിപ്പുടി, കേരള നടനം, അനന്യ സന്തോഷിന്റെ ഡാൻസ്, കുമരകം ജ്യോതിർമയിയുടെയും അഭേദ്യ വിനീതിന്റെയും ഗുരുദേവ കൃതി ആലാപനം. ദേവനന്ദ അരുണിന്റെ നാടോടി നൃത്തം എന്നിവ ഏറെ ശ്രദ്ധേയമായി.
നവരാത്രി മണ്ഡപത്തിൽ ഇന്ന്
ശിവഗിരി മഠം സ്ഥാപനങ്ങളായ ശ്രീനാരായണ സീനിയർ സെക്കൻഡറി സ്കൂൾ, ഇംഗ്ലീഷ് ജൂനിയർ സ്കൂൾ, ഹയർസെക്കൻഡറി സ്കൂൾ, നഴ്സിംഗ് കോളേജ് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ. രാവിലെ 8ന് ദീപം തെളിക്കൽ , 9ന് എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പള്ളം 28ബി ശാഖയുടെ തിരുവാതിര, 9.30 ന് പിന്നണി ഗായകൻ ജി. ശ്രീറാം നയിക്കുന്ന കൃഷ്ണവിസ്മയം സംഗീത ആൽബം, നെയ്യാറ്റിൻകര അഭിരാമിന്റെ വയലിൻകച്ചേരി, തുടർന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെ അനുഗ്രഹ പ്രഭാഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |