മട്ടാഞ്ചേരി: 394കുടുംബങ്ങൾക്കായുള്ള തുരുത്തിയിലെ ഇരട്ട ഫ്‌ളാറ്റ് സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഫ്ലാറ്റ് ലഭിച്ച സുബൈദക്ക് താക്കോൽ നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്. സംസ്ഥാനത്തിന് തന്നെ മാതൃകയാക്കാവുന്ന പദ്ധതിയാണ് ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തെ തന്നെ മാതൃകയാകുന്ന രണ്ട് പുനരധിവാസ പദ്ധതികൾ നഗരസഭ നടപ്പിലാക്കിയപ്പോൾ അതിൽ ഒന്ന് തുരുത്തിയിലെ ഭവന സമുച്ചയമാണ്. മറ്റൊന്ന് പി.ആൻഡ് ടി കോളനി നിവാസികളുടെ പുനരധിവാസമാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകളും തദ്ദേശ സ്ഥാപനങ്ങളും കൈ കോർത്ത് പദ്ധതി നടപ്പിലാക്കിയപ്പോൾ സഹകരണാത്മക ഫെഡറലിസത്തിന്റെ ഉത്തമ മാതൃകയായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ മന്ത്രി എം.ബി. രാജേഷ് അദ്ധ്യക്ഷനായി. മന്ത്രി പി. രാജീവ്, കെ.ജെ. മാക്‌സി എം.എൽ.എ, മേയർ എം. അനിൽകുമാർ, ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.കെ. അഷറഫ്, വി.എ. ശ്രീജിത്ത്, സി.എ. ഷക്കീർ, സീന ഗോകുലൻ, സി.ഡി. വത്സല കുമാരി, മുൻ മേയർ സൗമിനി ജെയിൻ, കൗൺസിലർമാരായ ആന്റണി കുരീത്തറ, ബെനഡിക്ട് ഫെർണാണ്ടസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |