ശിവഗിരി : ശ്രീശാരദാദേവി സന്നിധിയിൽ വിദ്യാരംഭത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ,മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ,ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി വിശാലാനന്ദ,സ്വാമി ഗുരുപ്രസാദ്,സ്വാമി ഹംസതീർത്ഥ , സ്വാമി വിരജാനന്ദ, സ്വാമി ദേശികാനന്ദയതി തുടങ്ങിയ സന്യാസി ശ്രേഷ്ഠർ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകും.പുലർച്ചെ മുതൽ ചടങ്ങുകൾക്ക് തുടക്കമാകും. മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും വന്നുചേരുന്ന എല്ലാ കുട്ടികൾക്കും വിദ്യാരംഭത്തിനുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്നും ശിവഗിരി മഠം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |