തിരുവനന്തപുരം: കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നും ഗൾഫ് മേഖലയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി കിഞ്ചരപു റാം മോഹൻ നായിഡുവിന് കത്തയച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ .
തിരുവനന്തപുരം,കൊച്ചി,കോഴിക്കോട്,കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്ന് പ്രധാനപ്പെട്ട ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് വെട്ടിക്കുറയ്ക്കുകയോ റദ്ദാക്കുകയോ ചെയ്തിട്ടുള്ളതെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.എയർ ഇന്ത്യ എക്സ്പ്രസിന് ഏറ്റവും ലാഭമുണ്ടാക്കുന്ന സർവീസുകളാണ് സാമ്പത്തിക കാരണങ്ങളുടെ പേരിൽ വെട്ടിക്കുറച്ചിട്ടുള്ളത്.ലക്ഷക്കണക്കിന് മലയാളികൾക്കാണ് ഇതുമൂലം യാത്രാദുരിതം നേരിടേണ്ടിവരുന്നതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |