കൊച്ചി: ഇന്റർനാഷണൽ ഫോറം ഫോർ പ്രൊമോട്ടിംഗ് ഹോമിയോപ്പതിയുടെ (ഐ.എഫ്.പി.എച്ച്) മികച്ച റിപ്പോർട്ടർക്കുള്ള പുരസ്‌കാരം കേരളകൗമുദി കൊച്ചി യൂണിറ്റിലെ സീനിയർ റിപ്പോർട്ടർ അരുൺ പ്രസന്നന്.
സഹകരണ വകുപ്പിന്റെ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്‌കാരം, സോഷ്യൽ വെൽഫെയർ ആക്ഷൻ അലയൻസ് സൊസൈറ്റിയുടെ യംഗ് ജേർണലിസ്റ്റ് അവാർഡ് തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.
കോട്ടയം വാഴൂർ എ.ജെ. പ്രസന്നൻ - സതി ദമ്പതികളുടെ മകനാണ്. സി.എസ്.ബി ബാങ്ക് അസി. മാനേജർ ജി. രാജലക്ഷ്മിയാണ് ഭാര്യ. മകൾ: ആർദ്ര അരുൺ.
ഇന്നലെ കൊച്ചിയിൽ നടന്ന ചടങ്ങിൽ ഉമ തോമസ് എം.എൽ.എ പുരസ്‌കാരം നൽകി. ചടങ്ങിൽ ഇന്റർനാഷണൽ അക്കാഡമി ഒഫ് ഇന്റഗ്രേറ്റീവ് ഹോമിയോപ്പതി ഡയറക്ടർ പോർച്ചുഗൽ സ്വദേശിനി ഡോ. പെലിയോ പെരിയെരെ, ഡെന്മാർക്ക് പ്രതിനിധി ഡോ. സ്‌റ്റൈൻ റൂഗ്, ഐ.എഫ്.പി.എച്ച് പ്രസിഡന്റ് ഡോ. ഇസ്മയിൽ സേട്ട്, ജസ്റ്റിസ്
എം.ആർ. ഹരിഹരൻ നായർ, ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോ. സലിം കുമാർ തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |