ബംഗളൂരുവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ബയോളജി വിദ്യാർത്ഥികൾക്ക് മൂന്നുമാസത്തെ ഇന്റേൺഷിപ്പ് ചെയ്യാം. ലബോറട്ടറി പരിശീലനം,ഫീൽഡ് വർക്ക് എന്നിവയിൽ സ്കിൽ കൈവരിക്കാനിത് ഉപകരിക്കും. ഇ-മെയിൽ navaneels@iisc.ac.in പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാം@ യൂണിവേഴ്സിറ്റി ഓഫ് ജോർജിയ അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് ജോർജിയയിൽ പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാമിന് അപേക്ഷിക്കാം. തസ്തികകളും ബയോളജി അധിഷ്ഠിത വിഷയങ്ങളിലാണ്.ഡോക്ടറൽ പ്രോഗ്രാം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.
ഇൻഡോ ജപ്പാൻ സയൻസ് & ടെക്നോളജി കോൺക്ലേവ് 2025 കോഴിക്കോട് എൻ.ഐ.ടിയിൽ ഒക്ടോബർ 10 -11 വരെ പതിനഞ്ചാം ഇൻഡോ ജപ്പാൻ സയൻസ് & ടെക്നോളജി കോൺക്ലേവ് സംഘടിപ്പിക്കുന്നു, (ICFAST -2025). ഇതോടൊപ്പം ജപ്പാനുമായുള്ള സയൻസ് ആൻഡ് ടെക്നോളജി രംഗത്തെ പരസ്പര സഹകരണത്തിന്റെ നാല്പതാം വാർഷികം കൂടിയാണിത്. ഇന്ത്യൻ JSPS അലുംനി അസോസിയേഷനുമായി സഹകരിച്ചാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത് (IJAA). ഫിസിക്കൽ സയൻസ്,കെമിക്കൽ സയൻസ്,ബയോളജിക്കൽ സയൻസ്, എൻജിനിയറിംഗ് സയൻസ്,ടെക്നോളജി,മാനേജ്‌മന്റ് എന്നീ മേഖലകളിൽ ഗവേഷകർക്കും, പ്രൊഫെഷനലുകൾക്കും കോൺക്ലേവിൽ പങ്കെടുക്കാം. നോബൽ സമ്മാന ജേതാവ് ഡോ.അകിര യോഷിനോ മുഖ്യപ്രഭാഷണം നടത്തും. എൻ.ഐ.ടി കോഴിക്കോട് ഇതിനകം ജാപ്പനീസ് യൂണിവേഴ്സിറ്റികൾ, വ്യവസായ മേഖല എന്നിവയുമായി ചേർന്ന് സംയുക്ത പദ്ദതികൾ നടപ്പിലാക്കുന്നു. www.icfast2025.com
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |