ഹൈദരാബാദ്: ഹൈദരാബാദിലെ ആത്മ മലയാളി സേവാ സമിതിയുടെ ഓണാഘോഷം അതിവിപുലമായ രീതിയിൽ ഞായറാഴ്ച ബോവൻപള്ളി എം.എം.ആർ ഗാർഡൻസിൽ നടന്നു. ഉച്ചക്ക് 2.30ന് കേളി കൊട്ടി ചടങ്ങിന് തുടക്കം കുറിച്ചതിന് പിന്നാലെ ആത്മയുടെ സ്ത്രീകൾ ഭദ്രദീപം കൊളുത്തി.
ലോക കേരള സഭ അംഗവും വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് ചെയർമാനും ഹൈദരാബാദിലെ വ്യവസായിയുമായ കണ്ണാട്ട് സുരേന്ദ്രൻ ചടങ്ങിൽ മുഖ്യഅതിഥിയായി. പ്രസിഡന്റ് കമലാക്ഷ കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അജയ് കുമാർ സ്വാഗതവും പറഞ്ഞു. ചടങ്ങിൽ ഐക്കൺ ഒഫ് ദ ഇയർ അവാർഡ് മാദ്ധ്യമ പ്രവർത്തകനും ആത്മ ചെയർമാനുമായ സി.ജി. ചന്ദ്രമോഹന് നൽകി. തുടർന്ന് കലാമണ്ഡലം ശിവദാസ മാരാരുടെയും സംഘത്തിന്റെയും പാണ്ടി മേളം ആഘോഷവും സിനിമ പിന്നണി ഗായകൻ മധു ബാലകൃഷ്ണനും സംഘവും നയിച്ച ഗാനമേളയും നടന്നു. 3,500ലധികം ആളുകളാണ് ചടങ്ങിൽ പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |