ചണ്ഡീഗഡ്: ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാകിസ്ഥാന് ചോർത്തിയ ഹരിയാന മേവാത് സ്വദേശി തൗഫീഖിനെ അറസ്റ്റ് ചെയ്തു. പൽവാൽ പൊലീസിന്റെ ക്രൈം ഇൻവസ്റ്റിഗേഷൻ ഏജൻസിയാണ് ഇയാളെ പിടികൂടിയത്. വിദേശ വിസ സേവനം നടത്തുന്നതിന്റെ മറവിലാണ് ഇയാൾ പാകിസ്ഥാന് വിവരങ്ങൾ കൈമാറിയതെന്നാണ് വിവരം. ഇന്ത്യൻ സൈന്യത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ പാകിസ്ഥാൻ ഹൈക്കമ്മിഷന് ചോർത്തിക്കൊടുത്തുവെന്നാണ് ഇയാൾക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റം. പ്രതിയുടെ ഫോണിൽ നിന്നും കേസുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചു. ഇയാൾ 2022ൽ പാകിസ്ഥാൻ സന്ദർശിച്ചിരുന്നതായും അതിർത്തി മേഖലയിലുള്ള ആളുകളുമായി ഇയാൾ സമ്പർക്കം നടത്തിയെന്നും പൊലീസ് ആരോപിച്ചു. പാകിസ്ഥാനിലേക്ക് പോകാൻ നിരവധി പേർക്ക് വിസ സഹായം ലഭ്യമാക്കിയെന്നും കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |