മുക്കം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) കാരശേരി മണ്ഡലം സമ്മേളനം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തംഗം എ.എം സൗദ ഉദ്ഘാടനം ചെയ്തു. കാരശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര നവാഗതരെ സ്വാഗതം ചെയ്തു. റോയ് തോമസ്, സുധാകരൻ കപ്പിയേടത്ത്, കെ.പി.സാദിഖലി, യു.പി. അബ്ദുൽ റസാക്ക്, കെ.കെ അബ്ദുൽ ബഷീർ, മുഹമ്മദ് ചാലിൽ, വി. സലീം, ഇ.പി ചോയിക്കുട്ടി, കെ.വി. ജെസിമോൾ, കൃഷ്ണൻകുട്ടി കാരാട്ട് പ്രസംഗിച്ചു. സലാം കാരമൂല അദ്ധ്യക്ഷത വഹിച്ചു. പി.കെ അബ്ദുൽ ഹമീദ്, സലീം തോട്ടത്തിൽ ക്ലാസെടുത്തു. ഭാരവാഹികളായി കൃഷ്ണൻകുട്ടി കാരാട്ട് (പ്രസിഡൻ്റ്), കെ.പി.സാദിക്കലി (സെക്രട്ടറി ), കെ.രവീന്ദ്രൻ (ട്രഷറർ) തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |