ചെന്നൈ: വടക്കൻ ചെന്നൈയിലെ എന്നൂരിലുള്ള തെർമൽ പവർ പ്ലാന്റിൽ നിർമ്മാണത്തിലിരുന്ന കമാനം തകർന്ന് ഒമ്പത് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. പരിക്കേറ്റവരെ വടക്കൻ ചെന്നൈയിലെ സ്റ്റാൻലി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വടക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് 30 അടി ഉയരത്തിലുള്ള കമാനം തകർന്നത്. അഗ്നിശമനസേനയും മറ്റു തൊഴിലാളികളും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെത്തിച്ചത്. അതേസമയം തകർച്ചയുടെ കാരണം വ്യക്തമല്ലെന്ന് ആവഡി പൊലീസ് കമ്മിഷണറേറ്റ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. തമിഴ്നാട് വൈദ്യുതി ബോർഡ് സെക്രട്ടറിയും തമിഴ്നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ ലിമിറ്റഡ് ചെയർമാനുമായ ഡോ. ജെ രാധാകൃഷ്ണൻ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |