ന്യൂഡൽഹി: അഹിംസയുടെയും സമാധാനത്തിന്റെയും ആശയം വിളിച്ചോതി രാജ്യം ഇന്ന് 156മത് ഗാന്ധി ജയന്തി ആഘോഷിക്കുകയാണ്. രാഷ്‌ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ഭരണാധികാരികൾ രാഷ്‌ട്രപിതാവിന് ആദരവർപ്പിക്കാൻ രാജ്‌ഘട്ടിലെത്തി. ഓരോ പൗരനെയും ഉയർത്തിക്കൊണ്ടുവരുന്ന സ്വയംപര്യാപ്തമായ വികസിത ഭാരതത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയ്ക്ക് ഗാന്ധിജിയുടെ മൂല്യങ്ങൾ അടിത്തറയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മനുഷ്യചരിത്രത്തിന്റെ ഗതി മാറ്റിയെഴുതിയ പ്രിയപ്പെട്ട ബാപ്പുവിന്റെ അസാധാരണ ജീവിതത്തിന് ആദരവ് അർപ്പിക്കാനുള്ള ദിനമാണ് ഗാന്ധി ജയന്തിയെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
'ധീരതയും ലാളിത്യവും എങ്ങനെ ഉപകരണങ്ങളായി മാറുമെന്ന് അദ്ദേഹം തെളിയിച്ചു. സേവനത്തിന്റെയും അനുകമ്പയുടെയും ശക്തിയിൽ അദ്ദേഹം വിശ്വസിച്ചു. ഓരോ പൗരനെയും ഉയർത്തിക്കൊണ്ടുവരുന്ന സ്വയംപര്യാപ്തമായ ഒരു വികസിത ഭാരതത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയ്ക്ക് ഗാന്ധിജിയുടെ മൂല്യങ്ങൾ അടിത്തറയാണ്.
ജനങ്ങളെ ശാക്തീകരിക്കുന്നതിനുള്ള അനിവാര്യമായ മാർഗ്ഗമായി അദ്ദേഹം സേവനത്തിലും അനുകമ്പയിലും വിശ്വസിച്ചു. ഒരു വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള ഞങ്ങളുടെ അന്വേഷണത്തിൽ അദ്ദേഹത്തിന്റെ പാത നാം പിന്തുടരും'- പ്രധാനമന്ത്രി കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |