തൃശൂർ: പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ രണ്ട് പൊലീസുകാർക്ക് കുത്തേറ്റു. ചാവക്കാട് എസ് ഐ ശരത്ത്, സിവിൽ പൊലീസ് ഓഫീസർ അരുൺ എന്നിവർക്കാണ് പരിക്കേറ്റത്. മണത്തല ബേബി റോഡ് ചക്കര വീട്ടിൽ നിസാർ അമീർ (36) ആണ് പൊലീസുകാരെ ആക്രമിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
സഹോദരനെ നിസാർ ആക്രമിച്ചെന്ന പരാതിയെത്തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസിനെ കണ്ടതും നിസാർ കത്തിയെടുത്ത് ആക്രമിക്കാൻ ശ്രമിച്ചു. കീഴടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അരുണിനും ശരത്തിനും കുത്തേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ എസ് ഐയുടെ കൈക്ക് ശസ്ത്രക്രിയ നടത്തേണ്ടിവരും.
ശരത്തിനെയും അരുണിനെയും ആശുപത്രിയിലാക്കിയ ശേഷം, പിടികൂടാൻ പോയ പൊലീസ് സംഘത്തെയും നിസാർ ആക്രമിച്ചു. സിപിഒമാരായ ഹരികൃഷ്ണൻ, അനീഷ്, ഹംദ് എന്നിവർക്ക് പരിക്കേറ്റു. നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |