കരുനാഗപ്പള്ളി: ഡ്രൈ ഡേയിൽ കച്ചവടം നടത്തുന്നതിന് ശേഖരിച്ച 44 കുപ്പി വിദേശ മദ്യവുമായി ക്ലാപ്പന പ്രയാർ തെക്ക് മുറിയിൽ ആലുംപീടിക കൂട്ടുങ്ങൽ ക്ഷേത്രത്തിന് സമീപം രവിമന്ദിരം വീട്ടിൽ ശരത്ത്കുമാറിനെയാണ് (39) കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ലതീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. പ്രതിയുടെ വീടിന് സമീപത്തെ ശ്രീദേവിയുടെ ഉടമസ്ഥതയിലുള്ള വീടിന്റെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന മദ്യമാണ് പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ മനോജ് കുമാർ, പ്രിവന്റീവ് ഓഫീസർ അഭിലാഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഗോപകുമാർ, നിധിൻ, കിഷോർ, അൻസാർ, രാജി.എസ്.ഗോപിനാഥ് എന്നിവരും പങ്കെടുത്തു. റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |