കൊല്ലൂർ(കർണ്ണാടക):പുഷ്പാലംകൃത രഥത്തിലേറിയ ദേവിയുടെ ദർശനത്തിനായി മഹാനവമി നാളിൽ കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തി പതിനായിരങ്ങൾ.പുലർച്ചെതന്നെ ക്ഷേത്രപരിസരം ഭക്തരെ കൊണ്ട് നിറഞ്ഞിരുന്നു.ഉച്ചക്ക് 12.57ന് അഡിഗമാരുടെ കാർമികത്വത്തിൽ ദേവിയുടെ വിഗ്രഹം രഥത്തിലേറി.1.15 ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ രഥം പ്രദക്ഷിണം തുടങ്ങി.വീരഭദ്രസ്വാമിയുടെ അടുത്തേക്കുള്ള എഴുന്നള്ളത്ത് തുടങ്ങിയപ്പോഴും രഥോത്സവം പൂർത്തിയായ സമയത്തും അനുഗ്രഹവർഷം മഴപെയ്തു.ഇന്നലെ സരസ്വതി മണ്ഡപത്തിൽ നിരവധി കുട്ടികൾ വിദ്യാരംഭം കുറിച്ചു.
തിരക്കൊഴിവാക്കാൻ നാണയമെറിഞ്ഞില്ല
തിക്കും തിരക്കും കാരണം അനിഷ്ടസംഭവങ്ങളുണ്ടാകുന്നത് ഒഴിവാക്കാൻ പുഷ്പരഥത്തിൽ നിന്ന് നാണയത്തുട്ടുകൾ എറിഞ്ഞുനൽകുന്ന പതിവ് ക്ഷേത്രം അധികൃതർ ഉപേക്ഷിച്ചു.പകരം നാണയങ്ങൾ ക്ഷേത്രത്തിനുളളിൽ വച്ച് ഭക്തർക്ക് നേരിട്ട് നൽകുകയായിരുന്നു.തമിഴ് നാട്ടിലെ കരൂരിലുണ്ടായ ദുരന്തം മുൻനിർത്തിയാണിത്.അഭൂതപൂർവമായ തിരക്കാണ് ഇക്കുറി കൊല്ലൂരിൽ അനുഭവപ്പെട്ടതെന്ന് ക്ഷേത്രം ട്രസ്റ്റി പി.വി.അഭിലാഷ് കേരളകൗമുദിയോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |