കോഴിക്കോട്: വനംമന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ എലത്തൂർ നിയോജക മണ്ഡലത്തിൽ നടത്തുന്ന 'കൂടെയുണ്ട്, കരുത്തായി കരുതലായി' പരാതി പരിഹാര അദാലത്ത് ഇന്ന് രാവിലെ ഒമ്പത് മുതൽ കക്കോടി പ്രിൻസ് ഓഡിറ്റോറിയത്തിൽ നടക്കും. സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. അദാലത്തിലേക്ക് 715 പരാതികളാണ് ലഭിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യൂ, സ്വയംഭരണ സ്ഥാപനങ്ങൾ, മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതൽ ലഭിച്ചത്. അദാലത്ത് ദിവസം നേരിട്ടും പരാതികൾ സ്വീകരിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. ഭൂമി സംബന്ധമായ വിഷയങ്ങൾ, സർട്ടിഫിക്കറ്റുകൾ, ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം, കെട്ടിട നിർമാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ, വയോജന സംരക്ഷണം, പട്ടികജാതിപട്ടികവർഗ വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് അദാലത്തിൽ പരിഗണിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |