തിരുവനന്തപുരം: ഇത്തവണത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി ആർക്കാണ് അടിച്ചതെന്ന ആകാംക്ഷയിൽ മലയാളികൾ. തിരുവനന്തപുരം ആറ്റിങ്ങലിലെ ഭഗവതി ഏജൻസി പാലക്കാട് നിന്നാണ് 25 കോടിയടിച്ച TH 577825 എന്ന ടിക്കറ്റ് വാങ്ങിയത്. അത് വൈറ്റിലയിലെ ബ്രാഞ്ചിൽ നിന്ന് ലോട്ടറി വിൽപ്പനക്കാരനായ നെട്ടൂർ സ്വദേശി ലതീഷ് വാങ്ങി. ലതീഷ് 800 ടിക്കറ്റായിരുന്നു വാങ്ങിയത്. ഇതിൽ 25 കോടിയടിച്ച ടിക്കറ്റ് ആർക്കാണ് വിറ്റതെന്ന് ഓർമയില്ലെന്നാണ് ലതീഷ് പറയുന്നത്. അതേസമയം കഴിഞ്ഞ വർഷം ഭഗവതി ഏജൻസിയിൽ നിന്ന് വാങ്ങിയ ലോട്ടറിയ്ക്ക് 50 ലക്ഷം അടിച്ച കാളിരാജിന് ഇത്തവണയും 50 ലക്ഷം അടിച്ചു. ലോട്ടറി വാങ്ങിച്ച് വിൽപ്പന നടത്തുന്ന ഏജന്റാണ് കാളിരാജ്.
രണ്ടാം സമ്മാനമായ ഒരു കോടി കിട്ടിയത്
TG 307775, TD 779299, TB 659893,TH 464700, TH 784272, TL 160572, TL 701213, TL 600657,TG 801966, TG 733332, TJ 385619....
മൂന്നാം സമ്മാനമായ 50 ലക്ഷം കിട്ടിയത്
A-195990, TB-802404, TC-355990, TD-235591, TE-701373,TG-239257,TH-262549,TJ-768855,TK-530224,TL-270725,TA-774395,TB-283210,TC-815065,TD-501955,TE-605483,TG-848477,TH-668650,TJ-259992,TK-482295,TL-669171.
ഉച്ചയ്ക്ക് ഒരുമണിക്ക് ഗോർഖി ഭവനിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ, ആന്റണി രാജു എംഎൽഎ സാന്നിദ്ധ്യത്തിലായിരുന്നു നറുക്കെടുപ്പ് നടന്നത്. സെപ്തംബർ 27ന് നടത്താനിരുന്ന നറുക്കെടുപ്പ് സാങ്കേതിക കാരണങ്ങളാലാണ് ഇന്നത്തേക്ക് മാറ്റിയത്. 75 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. പാലക്കാടാണ് ഏറ്റവും കൂടുതൽ വില്പന 14.07 ലക്ഷം. തൃശ്ശൂരിൽ 9.37 ലക്ഷം തിരുവനന്തപുരത്ത് 8.75 ലക്ഷം ടിക്കറ്റുകളും വിറ്റിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |