തിരുവനന്തപുരം: ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിൽ സർക്കാർ കോടതി വിധിയ്ക്കനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും നിലപാടുകൾ നടപ്പാക്കാൻ സർക്കാർ ബാദ്ധ്യസ്ഥരാണ്. എല്ലാ വിഭാഗങ്ങളുടെയും ആശയം ഉൾക്കൊണ്ട് സർക്കാർ പ്രവർത്തിക്കും. എന്നാൽ മാനേജ്‌മെന്റുകൾ അവരുടെ കടമകൾ നിറവേറ്റണ്ടതുണ്ട്. ഈ വിഷയത്തിൽ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ഒരിക്കൽ കൂടി പരിശോധിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെടും. വിമർശനം ഉന്നയിക്കുന്നവരോട് ഇക്കാര്യത്തിൽ ചർച്ച നടത്താൻ സർക്കാരിന് തുറന്ന മനസാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |