കുണ്ടറ: കുണ്ടറ ഫാസിന്റെ 27-ാം വാർഷികത്തോടനുബന്ധിച്ച് കൊല്ലം ചുങ്കത്ത് ജൂവലറിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ അവാർഡ് വിതരണവും വാർഷിക സമ്മേളനവും ഇന്ന് വൈകിട്ട് 7ന് ഫാസ് ഹാളിൽ നടക്കും. എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്‌ഘാടനംചെയ്യും. പി.സി.വിഷ്‌ണുനാഥ് എം.എൽ.എ അവാർഡ് ദാനം നിർവഹിക്കും. സിനി - സീരിയൽ ആർട്ടിസ‌്‌റ്റ് മിനി ശ്രീകുമാർ, സീരിയൽ താരം ഐശ്വര്യ സുരേഷ് എന്നിവർ മുഖ്യാതിഥികളാകും. മിമിക്രി താരം ജോസഫ് വിൽസൺ മെഗാഷോ അവതരിപ്പിക്കും. ഫാസ് പ്രസിഡന്റ് കെ.ജി.കോശി അദ്ധ്യക്ഷനാകും. സെക്രട്ടറി പി.എം.എ റഹ്‌മാൻ സ്വാഗതവും ട്രഷറർ ഇടവട്ടം ജി.കൃഷ്‌ണപിള്ള നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |