കൊല്ലം: ജി.എസ്.ടി പരിഷ്‌കരണത്തിലൂടെ മൊത്തവിപണിയിൽ പ്രതിഫലിക്കുന്ന വിലക്കുറവ് ചില്ലറ വില്പന വിപണിയിലും ഉറപ്പാക്കുന്നതിന് പരിശോധന നടത്തുമെന്ന് കളക്ടർ എൻ.ദേവിദാസ്. ജില്ലാ ഉപഭോക്തൃകാര്യ സംരക്ഷണസമിതി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. തട്ടുകടകൾക്കും രജിസ്‌ട്രേഷൻ നിർബന്ധമാക്കി. രാത്രികാല പരിശോധനകളും നടത്തും. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്ക് 18000 രൂപയുടെ പിഴയും ചുമത്തി. പുനലൂരിൽ മാംസ ഉത്പ്പന്ന വിപണന കേന്ദ്രങ്ങളിൽ പരിശോധന നടത്താൻ പുനലൂർ നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിക്കും. ഭക്ഷണ ഡെലിവറി കമ്പനികൾ ഈടാക്കുന്ന അമിത നിരക്ക് കുറയ്ക്കാൻ നടപടിയെടുക്കും. വെള്ളയിട്ടമ്പലം, രാമൻകുളങ്ങര റോഡുകളുടെ നവീകരണം ത്വരിതപ്പെടുത്താൻ കോർപ്പറേഷന് നിർദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |