തിരുവനന്തപുരം: ദാദാ സാഹിബ് ഫാൽക്കേ അവാർഡ് നൽകാൻ ഇന്നിപ്പോൾ നോക്കിയാൽ ഏറ്റവും യോഗ്യൻ മോഹൻലാലാണെന്ന് നടൻ മധു പറഞ്ഞു. ദാദാ സാഹിബ് ഫാൽക്കേ അവാർഡ് നേടിയ മോഹൻലാലിനെ ആദരിക്കാൻ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ മലയാളം വാനോളം ലാൽ സലാം എന്ന പരിപാടിയിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോഹൻലാലിനെ ആദരിക്കുന്ന ചടങ്ങിൽ ശാരീരിക അസ്വാസ്ഥ്യം കാരണം പങ്കെടുക്കാൻ സാധിക്കാത്തതിൽ ദുഖമുണ്ട്. അവാർഡ് നൽകാൻ മോഹൻലാലിനെക്കാൾ അർഹമായ ആളുണ്ടെന്ന് തനിക്ക് തോന്നുന്നില്ല.മോഹൻലാലിനെ നേരിട്ട് കണ്ട് അഭിനന്ദിക്കാൻ സാധിക്കാത്തത്തിൽ നിരാശയുണ്ട്.ഇനിയും ഒരുപാട് അവാർഡുകൾ അദ്ദേഹത്തിന് ലഭിക്കും.
സർക്കാർ മോഹൻലാലിന് നൽകിയ ആദരവിലും സന്തോഷമാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |