തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം നടത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഫണ്ടിൽ നിന്ന് ഒരു തുകയും ചെലവഴിച്ചില്ലെന്ന അവകാശവാദം ശുദ്ധ തട്ടിപ്പാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് എംപ്ലോയീസ് ഫ്രണ്ട് രക്ഷാധികാരിയും കസവ് (ക്ഷേത്രാചാര സംരക്ഷണ ഐക്യവേദി) പ്രസിഡന്റുമായ ടി. ശരത്ചന്ദ്ര പ്രസാദ്.
ദ്വാരപാലക വിഗ്രഹം സ്വർണം പൂശുന്നതുമായി ബന്ധപ്പെട്ട് മുഖം നഷ്ടപെട്ട ദേവസ്വം ബോർഡ് പൊതുജനങ്ങളെ വിഡ്ഢികളാക്കാൻ ശ്രമിക്കുന്നതിന്റെ മറ്റൊരു തെളിവ് കൂടിയാണിത്. പമ്പയിൽ നടത്തിയ അയ്യപ്പ സംഗമത്തിന് ദേവസ്വം കമ്മിഷണർ
ഊരാളുങ്കൽ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള ഐ.ഐ.സി എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്കാണ് തുക അനുവദിച്ചത്.അയ്യപ്പ സംഗമത്തിന് ദേവസ്വം ഫണ്ട് വിനിയോഗിക്കില്ലെന്നും സ്‌പോൺസർമാരിൽ നിന്ന് തുക കണ്ടെത്തുമെന്നും സത്യവാങ്മൂലം നൽകിയതിനെ തുടർന്നാണ് സംഗമം നടത്താൻ ഹൈക്കോടതി അനുമതി നൽകിയത്. ഈ സാഹചര്യത്തിൽ സ്പോൺസർമാരിൽ നിന്ന് എത്ര രൂപ ലഭിച്ചെന്നും എത്ര മാത്രം ചെലവഴിച്ചെന്നും ബോർഡ് വ്യക്തമാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |