വിശാലിനെ നായകനാക്കി സുന്ദർ സി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കയാദു ലോഹർ നായിക. ശക്തമായ സ്ത്രീ കഥാപാത്രം ആണ് കയാദു അവതരിപ്പിക്കുന്നത്. ചിത്രത്തിൽ രണ്ടു നായികമാരാണ്. ഒൗദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവും.അതേസമയം
ഇടവേളയ്ക്കുശേഷം വിശാൽ അഭിനയരംഗത്തക്ക് മടങ്ങിവരികയാണ്. 2013 ൽ തിയേറ്ററുകളിലെത്തേണ്ട വിശാൽ - സുന്ദർ സി ചിത്രം മദഗജരാജ കഴിഞ്ഞ ജനുവരി 12ന് റിലീസ് ചെയ്തിരുന്നു. സാമ്പത്തിക പ്രശ്നം മൂലം റിലീസ് വൈകിയ ചിത്രം പൊങ്കൽ റിലീസായി തിയേറ്ററിൽ എത്തിയപ്പോൾ വൻ വിജയം നേടി . സന്താനം ആണ് മറ്റൊരു പ്രധാന താരം. അഞ്ജലിയും വരലക്ഷ്മി ശരത് കുമാറും ആയിരുന്നു നായികമാർ. സിനിമയിൽ വീണ്ടും സജീവമാകാനുള്ള ഒരുക്കത്തിലാണ് വിശാൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |