കോട്ടയം : കുട്ട, ഫ്ലവർകുട്ട, പൂജ കുട്ട ...കോട്ടയം ലോഗോസ് ശാസ്ത്രി റോഡിലൂടെ സഞ്ചരിക്കുന്ന ആരുടെയും കണ്ണിൽ ഉടക്കുന്നത് ഇതാണ്. ചൂരൽ വസ്തുക്കളുടെ കമനീയ ശേഖരം. ആന്ധ്രാപ്രദേശിലെ നെല്ലൂർ സ്വദേശി സുബ്രഹ്മണ്യം (45) ആണ് ശില്പി. രണ്ട് മാസം മുൻപാണ് കോട്ടയത്ത് എത്തിയത്. വജ്രനാൽ ചൂരൽ, കാട്ടുചൂരൽ എന്നിവ ഉപയോഗിച്ചാണ് നിർമ്മാണം. ആന്ധ്രയിൽ നിന്ന് എത്തിച്ചതാണിവ. റോഡരികിലിരുന്നാണ് നിർമ്മാണം. ഓരോ കുട്ടകൾ നിർമ്മിക്കുന്നതിനും മൂന്ന് മണിക്കൂൾ വേണ്ടി വരും. പൂക്കുട്ടകളും, പൂജകുട്ടകളും, ലാംബ് ടൈപ്പ് കുട്ടകളുമാണ് പ്രധാന ആകർഷണം. ഇത് കൂടാതെ, അച്ചാർ ബോട്ടിൽ കച്ചവടവുമുണ്ട്. ആന്ധ്രാപ്രദേശിൽ കച്ചവടം കുറവായതിനാൽ കുടുംബവുമായി കോട്ടയത്തേക്ക് എത്തിയതാണ്. ഭാര്യ : കനകമ്മ. മക്കൾ: റൂത്ത്, പൗവ്വൽ, ഡേവിഡ്, ആനന്ദ്. മരുമകൾ: ലളിത.
വില ഇങ്ങനെ
പൂജ കുട്ട : 300 - 500
ഫ്ലവർ ബാസ്‌ക്കറ്റ്: 100 - 200
ലാംബ് ടൈപ്പ് : 200
ഗിഫ്റ്റ് കുട്ട : 700
ലോൺട്രി ബാസ്‌ക്കറ്റ് : 2700
ആദ്യമായാണ് കോട്ടയത്ത് കച്ചവടത്തിനെത്തുന്നത്. രണ്ട് ദിവസം മുൻപാണ് ഇവിടെയെത്തിയിട്ട്. കച്ചവടം പൊതുവെ കുറവാണ്, കൂടുതൽ ആളുകൾ എത്തുമെന്ന പ്രതീക്ഷയിലാണ്.
(സുബ്രഹ്മണ്യം)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |