വിതുര: മുതിർന്ന കോൺഗ്രസ് നേതാവും, സാമൂഹിക സാംസ്‌കാരിക പ്രവർത്തകനും, തൊളിക്കോട് പഞ്ചായത്ത് മുൻഅംഗവും, റിട്ട കെ.എസ്.ആർ.ടിസി ഹെഡ് വെഹിക്കിൾ ഇൻസ്‌പെക്ടറുമായിരുന്ന തൊളിക്കോട് പി.എം.ഇസ്മായിലിന് നാടിന്റെ യാത്രാമൊഴി.തൊളിക്കോട് പഞ്ചായത്ത് അനുവദിച്ചതുമുതൽ വികസനപ്രവർത്തനങ്ങൾക്കായി മുൻനിരയിൽ നിന്നയാളായിരുന്നു ഇസ്മായിൽ. പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിൽ തൊളിക്കോട് ജംഗ്ഷനിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുന്നതിനായി മനുഷ്യാവകാശ കമ്മീഷന് ഇസ്മായിൽ നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അനുകൂല നടപടിയുണ്ടായത്. കെ.എസ്.ടി.പി നടത്തിയ ചുള്ളിമാനൂർ പൊൻമുടി റോഡ് നിർമ്മാണപ്രവർത്തനങ്ങളിലെ അപാകതകൾ ചൂണ്ടിക്കാട്ടിയും മന്ത്രിക്ക് പരാതികൾ നൽകുകയും നടപടികൾ സ്വീകരിപ്പിക്കുകയും ചെയ്തു. തൊളിക്കോടിന്റെ ഏതുവികസനകാര്യത്തിലും സജീവമായിരുന്ന ഇസ്മായിൽ.തൊളിക്കോട് കുടുംബാരോഗ്യകേന്ദ്രത്തിന്റെ ഉന്നതിക്കായും പ്രയത്നിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഇസ്മായിൽ ഇന്നലെ രാവിലെയാണ് വിടവാങ്ങിയത്.അന്ത്യാഞ്ജലി അർപ്പിക്കാൻ നൂറുകണക്കിനാളുകളാണ് ഇസ്മായിലിന്റെ വസതിയിലെത്തിയത്.
മൃതദേഹം തൊളിക്കോട് ടൗൺ ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കി.ഇസ്മായിലിന്റെ നിര്യാണത്തിൽ മന്ത്രി ജി.ആർ.അനിൽ,കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്,അടൂർപ്രകാശ് എം.പി,ജി.സ്റ്റീഫൻ എം.എൽ.എ,ഡി.കെ.മുരളി എം.എൽ.എ,ഡി.സി.സി പ്രസിഡന്റ് എൻ.ശക്തൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ഉവൈസ്ഖാൻ,കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം.ഷഫീർ,ഡി.സി.സി സെക്രട്ടറി തോട്ടുമുക്ക് അൻസർ,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ,ബ്ലോക്ക് പഞ്ചായത്തംഗം എസ്.എസ്.ഫർസാന,തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ്,കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ് തൊളിക്കോട് ഷംനാദ്,പനയ്‌ക്കോട് മണ്ഡലം പ്രസിഡന്റ് പി.എസ്.അനിൽകുമാർ,സി.പി.എം തൊളിക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എസ്.പ്രേംകുമാർ,തൊളിക്കോട് ടൗൺ വാർഡ്‌മെമ്പർ ഷെമി ഷംനാദ്,തുരുത്തി വാർഡ് മെമ്പർ എൻ.എസ്.ഹാഷിം,തേവൻപാറ വാർഡ്‌മെമ്പർ അനുതോമസ് എന്നിവർ അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |