ചിറയിൻകീഴ്: എൽ.എസ്.ഡി സ്റ്റാമ്പുകൾ,എം.ഡി.എം.എ,കഞ്ചാവ് എന്നിവയുമായി യുവാവിനെ പിടികൂടി. ശാർക്കര കടകം പുളിന്തുരുത്തി ആലയിൽ വീട്ടിൽ അഭിജിത്തിനെയാണ് (25) തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘവും ചിറയിൻകീഴ് പൊലീസും ചേർന്ന് അറസ്റ്റുചെയ്‌തത്.
21 എൽ.എസ്.ഡി സ്റ്റാമ്പുകളും 0.3 ഗ്രാം എം.ഡി.എം.എയും 12 ഗ്രാം കഞ്ചാവും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. സ്വകാര്യ കമ്പനിയിൽ സെയിൽസ് എക്‌സിക്യൂട്ടീവാണ് അഭിജിത്ത്. ഇയാളെ കാണാൻ നിരവധി പേർ വീട്ടിലെത്തുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി കെ.എസ്.സുദർശനന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇയാൾക്ക് ലഹരി എത്തിച്ചു നൽകിയ സംഘത്തിന്റെ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
ശക്തമായ പരിശോധനകൾ തുടരുമെന്ന് നർകോട്ടിക്ക് സെൽ ഡിവൈ.എസ്.പി കെ.പ്രദീപ് അറിയിച്ചു. ഡിവൈ.എസ്.പി കെ.പ്രദീപ്,ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.മഞ്ജുലാൽ,ചിറയിൻകീഴ് എസ്.ഐ ആർ.മനു,ശ്രീകുമാർ,എ.എസ്.ഐ ഹാഷിം, ഡാൻസാഫ് എസ്.ഐമാരായ എഫ്.ഫയാസ്,ബി.ദിലീപ്,രാജീവൻ,സി.പി.ഒമാരായ റിയാസ്,ദിനോർ,സുനിൽരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.
ഫോട്ടോ: പിടിയിലായ അഭിജിത്ത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |