കൊച്ചി: സി.എം.ആർ.എൽ - എക്‌സാലോജിക് ഇടപാടിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയിൽ എതിർകക്ഷിയായ ഇൻകംടാക്‌സ് ഇന്ററിം സെറ്റിൽമെന്റ് ബോർഡിന് നോട്ടീസ് നേരിട്ട് നൽകാൻ ഹർജിക്കാരന് ഹൈക്കോടതി നിർദ്ദേശം. നോട്ടീസിൽ ഇതുവരെ ഇന്ററിം സെറ്റിൽമെന്റ് ബോർഡിൽ നിന്ന് മറുപടി ലഭിക്കാത്തതിനാലാണ് നേരിട്ട് നൽകാൻ നിർദ്ദേശിച്ചത്. അതിന് ശേഷം ഹർജി പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മാദ്ധ്യമ പ്രവർത്തകൻ എം.ആർ. അജയൻ ഫയൽ ചെയ്ത ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |