പാമ്പിനെ കാണാത്തവരായി ആരുമില്ല. ഉഗ്രവിഷമുള്ള പാമ്പുകളുടെ കടിയേറ്റാൽ മരണം വരെ സംഭവിക്കാം. അതിനാൽ പലരും ഇതിനെ കാണുമ്പോൾ തന്നെ ഓടിരക്ഷപ്പെടാനാണ് ശ്രമിക്കുക. മറ്റ് ജീവികളെപ്പോലെ പാമ്പുകളിലും ആണും പെണ്ണുമുണ്ട്. എന്നാൽ ഇത് തിരിച്ചറിയാൻ കുറച്ച് പ്രയാസമാണ്. ഇങ്ങനെ തിരിച്ചറിഞ്ഞാൽ ഡോക്ടർമാർക്ക് ആന്റിവെനം നൽകുന്നതിന് എളുപ്പമാക്കും.
മൂർഖൻ പാമ്പിൽ ആണിനെയും പെണ്ണിനെയും തിരിച്ചറിയുന്നത് വാലിന്റെ അടിസ്ഥാനത്തിലാണ്. ആൺ പാമ്പിന്റെ വാൽ പെൺ പാമ്പിനെക്കാൾ വലുതാണ്. ആൺ പാമ്പിന് ഇരുണ്ട നിറമാണെങ്കിൽ പെൺ പാമ്പിന് തവിട്ട് നിറമായിരിക്കും. ആൺ പാമ്പുകൾക്ക് വായുവിൽ ഉയർന്ന് നിന്ന് കാണാൻ കഴിയും. പക്ഷേ പെൺ പാമ്പിന് അത്രയും ഉയരത്തിൽ നിൽക്കാൻ കഴിയില്ല. അതിന്റെ ശരീരത്തിൽ ധാരാളം വരകളും കാണാനാകും. കൂടാതെ പെൺ പാമ്പിന്റെ വാലിൽ സൂക്ഷ്മമായി നോക്കിയാൽ ചില അടയാളങ്ങൾ കാണാമെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ആൺ പാമ്പിന്റെ വാലിൽ ഈ അടയാളങ്ങളൊന്നുമില്ല. പെൺപാമ്പുകൾ കൂടുതൽ വിഷമുള്ളതാണെന്നും ചില വിദഗ്ധർ അവകാശപ്പെടുന്നു.
പാമ്പിന്റെ കടിയേറ്റാൽ ഉടൻ തന്നെ ചികിത്സ ഉറപ്പാക്കേണ്ടതാണ്. പാമ്പുകടിച്ചാൽ പലരും ആദ്യം ഐസ് വയ്ക്കുകയും വിഷം വലിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഈ രീതി തെറ്റാണെന്നും ഒരിക്കലും ഇത്തരം കാര്യങ്ങൾ ചെയ്യരുതെന്നും ഡോക്ടർമാർ പറയുന്നു. കടിയേറ്റാൽ ആന്റി വെനം ഉപയോഗിച്ച് അടിയന്തര ചികിത്സയാണ് ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |