പാലക്കാട്: ജോലിക്കിടെ മദ്യപിച്ച കെഎസ്ആർടിസി കണ്ടക്ടറെ വിജിലൻസ് പിടികൂടി. ഈരാറ്റുപേട്ട - കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചറിലെ കണ്ടക്ടർ ആർ കുമാർ ബദലിയാണ് പിടിയിലായത്. യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിൽ വച്ച് ഇയാളെ വിജിലൻസ് പിടികൂടുകയായിരുന്നു. പകരം മറ്റൊരു കണ്ടക്ടറെ എത്തിച്ചാണ് സർവീസ് തുടർന്നത്. പറ്റിപ്പോയി എന്നും ഒരു ക്വാർട്ടർ മാത്രമാണ് കഴിച്ചതെന്നും കണ്ടക്ടർ വിജിലൻസിനോട് സമ്മതിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |