കൊച്ചി: കൊച്ചി വാട്ടർമെട്രോ ഇനി മട്ടാഞ്ചേരിയിലേക്കും വെല്ലിംഗ് ടൺ ഐലൻഡിലേക്കും നീളുന്നു. വാട്ടർ മെട്രോ ടെർമിനലുകൾ 11 ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 38 കോടി രൂപ ചെലവിലാണ് നിർമ്മാണം. ഇതോടെ ടെർമിനലുകളുടെ എണ്ണം 12 ആയി.
8,000 ചതുരശ്രയടി വലിപ്പത്തിലുള്ള മട്ടാഞ്ചേരി ടെർമിനൽ പൈതൃകമുറങ്ങുന്ന ഡെച്ച് പാലസിന് തൊട്ടടുത്താണ്. പഴയ ഫെറി ടെർമിനലിന് അടുത്താണ് 3000 ചതുരശ്രയടി വിസ്തീർണമുള്ള വില്ലിംഗ്ടൺ ഐലൻഡ് ടെർമിനൽ. പൈതൃക സമ്പത്ത് സംരക്ഷണത്തിന്റെ ഭാഗമായി രണ്ട് ടെർമിനലുകളും പൂർണമായും വെള്ളത്തിലാണ് നിർമിച്ചിരിക്കുന്നത്. വൃക്ഷങ്ങളും പച്ചപ്പും അതേപടി നിലനിറുത്തി.
മട്ടാഞ്ചേരി ടെർമിനലിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവ് അദ്ധ്യക്ഷനാകും. മേയർ അഡ്വ.എം. അനിൽകുമാർ, ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ കെ.ജെ. മാക്സി, ടി.ജെ. വിനോദ്, കൊച്ചി കോർപ്പറേഷൻ കൗൺസിലർമാരായ ടി. പത്മ കുമാരിതുടങ്ങിയവർ സംസാരിക്കും.
മറ്റ് ടെർമിനലുകൾ
വൈറ്റില, കാക്കനാട്, ഹൈക്കോർട്ട്, ബോൾഗാട്ടി, വൈപ്പിൻ, ഫോർട്ട്‌കൊച്ചി, ചേരാനല്ലൂർ, സൗത്ത് ചിറ്റൂർ, ഏലൂർ, മുളവുകാട് നോർത്ത്
നിലവിലെ റൂട്ടുകൾ
ഹൈക്കോർട്ട് - ഫോർട്ട്‌കൊച്ചി
ഹൈക്കോർട്ട് - വൈപ്പിൻ
ഹൈക്കോർട്ട് - സൗത്ത് ചിറ്റൂർ
സൗത്ത് ചിറ്റൂർ - ചേരാനെല്ലൂർ
വൈറ്റില - കാക്കനാട്
(യാത്രക്കാരുടെ എണ്ണം കുറവായതിനാൽ ഹൈക്കോർട്ട് - സൗത്ത് ചിറ്റൂർ, സൗത്ത് ചിറ്റൂർ - ചേരാനല്ലൂർ റൂട്ടുകളിലെ ട്രിപ്പ് കുറവാണ് )
വാട്ടർമെട്രോ ആരംഭം - 2023 ഏപ്രിൽ 25
ആദ്യം സർവീസ് തുടങ്ങിയ റൂട്ടുകൾ --- വൈറ്റില -കാക്കനാട്, ഹൈക്കോർട്ട്- വൈപ്പിൻ
ദിവസേന യാത്രക്കാർ
ഇപ്പോൾ- 5,000ലേറെ
വേനലവധിക്ക്- 6,000ലേറെ
മട്ടാഞ്ചേരിയിലെയും വില്ലിംഗഡൺ ഐലന്റിന്റെയും ചരിത്ര പൈതൃകത്തിന് ചേർന്ന നിർമ്മാണ രീതിയാണ് അവലംബിച്ചിരിക്കുന്നത്. രണ്ടിടങ്ങളിലെയും വാണിജ്യ, വ്യവസായ മേഖലയ്ക്ക് വാട്ടർ മെട്രോയുടെ കടന്നു വരവ് സഹായിക്കും
കെ.എം.ആർ.എൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |