കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരി കോട്ട പരദേവത ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച 20 പവൻ സ്വർണം തട്ടിയ സംഭവവുമായി ബന്ധപ്പെട്ട് മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ ടി.ടി. വിനോദിനെതിരെ കേസെടുത്തു. ഉരുപ്പടികൾ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ ടി.ടി. വിനോദ് തിരിച്ചുനൽകുമെന്നാണ് അറിയിച്ചിരുന്നത്. പൊലീസിൽ പരാതി കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറെ ഉപരോധിച്ചതിനെ തുടർന്ന് ദേവസ്വം അധികൃതർ പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |